Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ടെലിവിഷൻ ചാനൽ ഉടമയുടെയും മക്കളുടെയും പൗരത്വം പുനഃസ്‌ഥാപിക്കാൻ കോടതി വിധി

കുവൈത്ത് സിറ്റി ∙ സ്വകാര്യ ടെലിവിഷൻ ചാനൽ ഉടമയുടെയും നാലു മക്കളുടെയും പൗരത്വം പുനഃസ്‌ഥാപിക്കാൻ കോടതി വിധി. 2014ൽ പൗരത്വം റദ്ദാക്കപ്പെട്ട അഹമ്മദ് ജാബർ അൽ ശമ്മരിയുടെയും മക്കളുടെയും പൗരത്വം പുനഃസ്‌ഥാപിക്കാനാണ് വിധി. അൽ യൗം ടെലിവിഷൻ, അലാം അൽ യൗം പത്രം എന്നിവയുടെ ഉടമയായ ശമ്മരി ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നതിനാണ് പൗരത്വം റദ്ദാക്കിയത്. കോടതി വിധിക്കെതിരെ സർക്കാരിന് അപ്പീൽ/ സുപ്രീം കോടതികളെ സമീപിക്കാം.

സർക്കാർ വിരുദ്ധ വാർത്തകൾക്കു പത്രത്തിൽ പ്രാമുഖ്യം നൽകുകയും സർക്കാർ വിരുദ്ധരെ ചാനൽ ചർച്ചകളിൽ വിളിച്ചുവരുത്തി ദേശതാൽപര്യത്തിന് എതിരായ വാദമുഖങ്ങൾ നിരത്താൻ അവസരം നൽകിയെന്നുമായിരുന്നു ആരോപണം. സർക്കാരിനെതിരെ പ്രതിപക്ഷ നിലപാടുമായി ചിലർ ശക്‌തമായ നിലയിൽ പ്രവർത്തിച്ച കാലയളവിൽ ഈ ഗണത്തിൽ മറ്റു പലരുടെയും പൗരത്വം റദ്ദാക്കിയിരുന്നു. മുൻ എംപി അബ്‌ദുല്ല അൽ ബർഗാഷിന്റെയും കുടുംബാംഗങ്ങളായ 59 പേരുടെയും പൗരത്വമാണ് റദ്ദാക്കിയത്. മതപ്രഭാഷകരായ നബീൽ അൽ അവാദി, പ്രതിപക്ഷ പ്രവർത്തകൻ സഅദ് അൽ അജ്‌മി എന്നിവരുടെ പൗരത്വവും റദ്ദാക്കിയിരുന്നു. അജ്‌മിയെ സൗദിയിലേക്കു നാടുകടത്തുകയും ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.