Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല ചിത്രരചനാ മത്സരം

കുവൈത്ത് സിറ്റി ∙ കല (ആർട്ട്) കുവൈത്ത് ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം (നിറം–2016) സംഘടിപ്പിക്കും. നവംബർ 11നു രണ്ടിനു ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലാണു വേദി ഒരുക്കുന്നത്.

കുട്ടികളെ പ്രായം അടിസ്‌ഥാനപ്പെടുത്തി നാലു വിഭാഗങ്ങളായി തിരിച്ചാകും മത്സരം. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കു കളിമൺ ശിൽപ നിർമാണവും രക്ഷിതാക്കൾക്കും സന്ദർശകർക്കുമായി ഓപ്പൺ ക്യാൻവാസ് പെയിന്റിങ്ങും ഉണ്ടാകുമെന്നും പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി.രാകേഷ് എന്നിവർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.kalakuwait.net എന്ന വെബ്‌സൈറ്റ് വഴിയോ kalakuwait@gmail.com എന്ന ഇ–മെയിൽ വഴിയോ റജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 97959072, 66015466.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.