Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജ്യ- വ്യവസായ മന്ത്രാലയം അനുമതിയായി; പുതിയ പെട്രോൾ കമ്പനിയുമായി കെപിസി

petrol

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പുതിയ പെട്രോൾ കമ്പനി രൂപീകരിക്കാൻ കുവൈത്ത് പെട്രോളിയം കോർപറേഷന് (കെപിസി) വാണിജ്യ–വ്യവസായ മന്ത്രാലയം അനുമതി നൽകി. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാകുമെന്നു പ്രതീക്ഷിക്കുന്ന പുതിയ കമ്പനി ‘കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോകെമിക്കൽ ഇൻഡസ്‌ട്രീസ് കമ്പനി’ എന്ന പേരിലാകും അറിയപ്പെടുക. 1.8 ബില്യൺ ദിനാറാണ് പുതിയ കമ്പനിയുടെ മതിപ്പ് ചെലവ്.

അൽ സൂറിൽ പണിയുന്ന പെട്രോകെമിക്കൽ കോംപ്ലക്‌സും ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി സംവിധാനവും ഉൾപ്പെട്ട മേഖലയിലാകും പുതിയ കമ്പനി സ്‌ഥാപിക്കുക. കെപിസിയുടെ സബ്‌സിഡിയറിയായി രൂപംകൊള്ളുന്ന പുതിയ കമ്പനിയിൽ എണ്ണസംസ്‌കരണം, പെട്രോകെമിക്കലുകളുടെ ഉൽപാദനം എന്നിവയുണ്ടാകും. പുതിയ കമ്പനിയുടെ ഓഹരികളിൽ 50 ശതമാനം പബ്ലിക് ഓഫർ ആയി മാറ്റും. പൗരന്മാർക്ക് എണ്ണമേഖലയിൽ നിക്ഷേപത്തിന് അവസരം നൽകുന്നതിനാണിത്.

പുതിയ കമ്പനി രൂപീകരിക്കാൻ സർക്കാരും സുപ്രീം പെട്രോളിയം കൗൺസിലും രണ്ടാഴ്‌ച മുൻപ് അനുമതി നൽകിയതായി മിനാ അൽ അഹമ്മദി റിഫൈനറി ഡപ്യൂട്ടി സിഇഒ അഹമ്മദ് അൽ ജീമാസ് വെളിപ്പെടുത്തി. അൽ സൂറിൽ സ്‌ഥാപിക്കുന്ന റിഫൈനറി ടെർമിനലിന്റെ പശ്‌ചാത്തലത്തിൽ ഇത്തരമൊരു ബൃഹദ്‌പദ്ധതിക്ക് പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 6,15,000 വീപ്പ എണ്ണ സംസ്‌കരിക്കാൻ ശേഷിയുള്ള കമ്പനി മേഖലയിൽതന്നെ ഈ ഗണത്തിൽ ഏറ്റവും വലുതായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.