Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലി വന്നു, അൽ കമാലിന് അത്ഭുദം

maveli കുവൈത്തിൽ ഇടുക്കി അസോസിയേഷൻ ഓണം–ഈദ് സംഗമത്തിൽ എഴുന്നള്ളിയ മാവേലിയുമൊത്ത് ആഘോഷത്തിലെ മുഖ്യാതിഥിയും കുവൈത്ത് ടെലിവിഷൻ ഡയറക്‌ടറുമായ നാസർ കമാൽ.

കുവൈത്ത് സിറ്റി ∙ കിരീടവും മിന്നുന്ന ഉടയാടകളും ഓലക്കുടയും പിന്നെയൊരു കൊമ്പൻ മീശയുമൊക്കെയായി മുന്നിൽവന്ന മാവേലിയെക്കണ്ട് സ്വദേശി പ്രമുഖൻ അൽപമൊന്നു ഞെട്ടി. ആരാണിതെന്ന മട്ടിൽ ഒരുനോട്ടം. കാലങ്ങളേറെ മുൻപ് കേരളം ഭരിച്ചതായി പറയപ്പെടുന്ന രാജാവിന്റെ പ്രതിരൂപമാണെന്ന് അറിഞ്ഞപ്പോൾ ഹസ്‌തദാനമായി, ആശംസയായി.

ഇടുക്കി അസോസിയേഷൻ സംഘടിപ്പിച്ച ഓണം– ഈദ് ആഘോഷത്തിലാണ് ഉദ്ഘാടകൻ കുവൈത്ത് ടെലിവിഷൻ ഡയറക്‌ടർ നാസർ അൽ കമാലിനു മുൻപിൽ മാവേലി ‘പ്രത്യക്ഷപ്പെട്ടത്’. കൗതുകംപൂണ്ട അദ്ദേഹത്തിനു സംഘാടകരിലൊരാൾ മാവേലിചരിതം വിവരിച്ചുനൽകി. തുടർന്ന് പൂർവകാല രാജാവിന്റെ പ്രതിരൂപത്തോട് സ്വദേശി പ്രമുഖന്റെ കുശലങ്ങളായി. ഒപ്പംനിന്ന് പടമെടുപ്പിക്കാനുള്ള ആവേശവും. പ്രസിഡന്റ് ജെറാൾ ജോസ് ഇടവകണ്ടത്തിൽ ആഘോഷത്തിൽ അധ്യക്ഷത വഹിച്ചു.

പേട്രൺ ജോയ്‌സ് ജോർജ് എംപി ടെലിഫോണിൽ സന്ദേശം നൽകി. ഐഎകെ ഹ്യുമാനിറ്റേറിയൻ അവാർഡ് ടൊയോട്ട സണ്ണിക്കുവേണ്ടി ബന്ധു സി.ടി.കുരുവിള ഏറ്റുവാങ്ങി. ജോയ് മുണ്ടക്കാട്ട്, ജോർജി മാത്യു, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. പ്രവാസജീവിതം മതിയാക്കുന്ന ഡോ.ഉണ്ണിക്കൃഷ്‌ണൻ, ഡോ.അനിതാ ഉണ്ണിക്കൃഷ്‌ണൻ, ജോളി ജോൺ, സിബിൽ ജെയ്‌സൺ എന്നിവർക്ക് യാത്രയയപ്പ് നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.