Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷ ലഹരിയിൽ മലയാളിക്കൂട്ടായ്മകൾ

കുവൈത്ത് സിറ്റി ∙ ഇടുക്കി അസോസിയേഷൻ ഓണം–ഈദ് ആഘോഷം വെള്ളിയാഴ്‌ച അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന പൊതുപരിപാടിയിൽ ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ, തോമസ് ചാണ്ടി എംഎൽഎ, കുവൈത്ത് ടെലിവിഷൻ ഡയറക്‌ടർ നാസർ കമാൽ തുടങ്ങിയവർ സംബന്ധിക്കും.

അടൂർ എൻആർഐ ഫോറം

അടൂർ എൻആർഐ ഫോറം ഓണാഘോഷം വെള്ളിയാഴ്‌ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടത്തും. രാവിലെ പത്തിന് ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിഷ് ഗോൾഡർ ഉദ്‌ഘാടനം ചെയ്യും.

എൻഎസ്‌എസ്

നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) ഓണാഘോഷം വെള്ളിയാഴ്‌ച ഖൈത്താൻ കാർമൽ സ്‌കൂളിൽ നടത്തും. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയിൽ കഥകളി ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറും. പന്ത്രണ്ടിന് ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്യും.

കേരള അസോസിയേഷൻ

കേരള അസോസിയേഷൻ വെള്ളിയാഴ്‌ച അബ്ബാസിയ പാക്കിസ്‌ഥാൻ സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിക്കും. 12ന് ജസിപിഐ സംസ്‌ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്യും.

കായംകുളം എൻആർഐസ്

കായംകുളം എൻആർഐസ് ഓണം–ഈദ് ആഘോഷം വെള്ളിയാഴ്‌ച രാവിലെ 9.30ന് മഹ്‌ബൂല ഉദയം റസ്‌റ്ററന്റ് ഹാളിൽ നടത്തും. കലാപരിപാടികളും ഉണ്ടാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.