Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിനോട് എതിർപ്പ്; പക്ഷേ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കേണ്ടിവരും

roji-m-john എംഎൽഎ റോജി എം. ജോൺ

കുവൈത്ത് സിറ്റി ∙ ഹർത്താലിനോട് യോജിപ്പില്ലെന്ന് കോൺഗ്രസ് എംഎൽഎ റോജി എം. ജോൺ. എന്നാൽ പാർട്ടിയും മുന്നണിയും ഹർത്താൽ പ്രഖ്യാപിച്ചാൽ അതുമായി സഹകരിക്കേണ്ടിവരുന്നുണ്ടെന്നും അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വാശ്രയ കോളജ് ഫീസ് വിഷയത്തിൽ ആരംഭിച്ചിട്ടുള്ള സമരം നിയമസഭയ്‌ക്കകത്തും പുറത്തും ശക്‌തമായി തുടരും. മുൻപെങ്ങും ഇല്ലാത്ത വിധമാണ് ഫീസ് വർധന. സമരത്തോട് മുഖ്യമന്ത്രിയും എൽഡിഎഫും ധിക്കാരപരമായാണ് പ്രതികരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം പാർട്ടിക്ക് ക്ഷീണം വരുത്തിയിരുന്നു. പാർട്ടിയിലും മുന്നണിയിലുമൊക്കെയുള്ള അസ്വാരസ്യങ്ങളെല്ലാം മാറിവരുന്നു. പരിഹരിക്കാൻ കഴിയാത്ത ഒന്നും ഇല്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പാർട്ടിക്കും മുന്നണിക്കും ലഭിച്ച ഉണർവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്. 14 ഡിസിസികളിൽ പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോജി എം. ജോൺ പറഞ്ഞു. അങ്കമാലി പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജോൺസൺ അറയ്‌ക്കൽ, സജീവ് പോൾ, മാർട്ടിൻ കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.