Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസുരക്ഷയ്ക്കു മുൻകരുതൽ ഉറപ്പാക്കും: കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി∙ രാജ്യസുരക്ഷയും സ്‌ഥിരതയും ഉറപ്പാക്കാൻ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്ന് മന്ത്രിസഭാ പ്രഖ്യാപനം. ഭീകരതയും തീവ്രവാദവും തടയാൻ സുരക്ഷാവിഭാഗങ്ങൾക്ക് സർവ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്‌ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. അമേരിക്കൻ സൈനിക വാഹനവും ഗാർബേജ് ട്രക്കും കൂട്ടിയിടിച്ച സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അൽ സബാഹ് യോഗത്തിൽ വിവരിച്ചു.

ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന ഈജിപ്‌തുകാരനായിരുന്നു ട്രക്ക് ഡ്രൈവർ. സംഭവത്തിനു പിന്നിലെ ശക്‌തികളെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുന്നതായും ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി. അമേരിക്കൻ സൈനികർ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായത് ആസൂത്രിത തീവ്രവാദി അക്രമമായിരുന്നുവെന്ന് കുവൈത്തിലെ യുഎസ് എംബസി വ്യക്‌തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.