Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറ്റില്ലെങ്കിൽ കുവൈത്ത് വിട്ടോളൂ, അധ്യാപകരോട് കമ്മിഷൻ

teachers

കുവൈത്ത് സിറ്റി ∙ താമസ അലവൻസ് വെട്ടിക്കുറച്ചതിനെതിരെ വിദ്യാഭ്യാസമന്ത്രാലയത്തിലെ ഒരുവിഭാഗം വിദേശ അധ്യാപകർ. ഇഷ്‌ടമില്ലാത്തവർക്ക് ഒഴിഞ്ഞുപോകാമെന്നു സിവിൽ സർവീസ് കമ്മിഷൻ. വിദേശ അധ്യാപകരുടെ താമസ അലവൻസ് കഴിഞ്ഞ ദിവസമാണു 150 ദിനാറിൽനിന്ന് 60 ദിനാറാക്കി ചുരുക്കിയത്.

ജീവിത ചെലവു വർധിക്കുന്ന സാഹചര്യത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യത്തിൽ ഒറ്റയടിക്ക് ഇത്രയും കുറവു വരുത്തിയത് ആശാസ്യമല്ലെന്നാണ് ഒരുവിഭാഗം വിദേശ അധ്യാപകരുടെ പ്രതികരണം. വെട്ടിക്കുറച്ച ആനുകൂല്യം പുനഃസ്‌ഥാപിച്ചില്ലെങ്കിൽ രാജിവച്ചു സ്വദേശത്തേക്കു മടങ്ങുകയല്ലാതെ വഴിയില്ലെന്നും അവർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതാകാമെന്നാണ് ഈ വിഷയത്തിൽ സിവിൽ സർവീസ് കമ്മിഷന്റെ പ്രതികരണം. അതിന് അവർക്കു സ്വാതന്ത്ര്യമുണ്ട്. രാജി വിദ്യാഭ്യാസമന്ത്രാലയത്തെ ഒരുതരത്തിലും ബാധിക്കില്ല.

കുവൈത്തിൽ അധ്യാപക ജോലി പ്രതീക്ഷിച്ചു പലസ്‌തീനിലും മറ്റും അനവധി പേർ കാത്തിരിപ്പുണ്ടെന്നും കമ്മിഷൻ വ്യക്‌തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.