Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത ഭീകരതയ്ക്കെതിരെ കെഐജി പൊതുസമ്മേളനം

kig

കുവൈത്ത് സിറ്റി ∙ മത തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ എന്ന പ്രമേയത്തിൽ കെഐജി പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി.അബ്‌ദുല്ലക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹിക ബാധ്യതകളിൽനിന്ന് ഒളിച്ചോടുക ഇസ്‌ലാമിക അധ്യാപനമല്ലെന്നും മതതീവ്രതയും ഭീകരതയും മനുഷ്യരാശിക്ക് അത്യന്തം ആപൽക്കരമാണെന്നും അദ്ദേഹം പറഞ്ഞു. അതു തിരിച്ചറിഞ്ഞ് സമൂഹത്തിൽ മൈത്രിയും സൗഹാർദവും സമാധാനവും നിലനിൽക്കുന്ന സാഹചര്യത്തിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. സകീർ ഹുസൈൻ തുവൂർ, പി.ടി.ഷരീഫ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.