Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേൾ ഓഫ് കുവൈത്ത്: ക്വിസ്, പ്രസംഗ മത്സര റൗണ്ടുകൾ പൂർത്തിയായി

thanima

കുവൈത്ത് സിറ്റി ∙ തനിമയും പ്രോമിസ് കുവൈത്തും ചേർന്നൊരുക്കുന്ന എപിജെ അബ്‌ദുൽ കലാം പേൾ ഓഫ് കുവൈത്ത് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ക്വിസ്–പ്രസംഗ മത്സര റൗണ്ടുകൾ പൂർത്തിയായി. കുവൈത്തിലെ 19 ഇന്ത്യൻ സ്‌കൂളുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട പേൾ ഓഫ് ദ് സ്‌കൂൾ അവാർഡ് ജേതാക്കളാണ് ക്വിസ്–പ്രസംഗ മത്സരങ്ങളിൽ മാറ്റുരച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ഏബ്രഹാം ജോസഫ് ക്വിസ് മാസ്‌റ്ററായിരുന്നു.

പ്രിലിമിനറി, ഫൈനൽ റൗണ്ടുകൾ പൂർത്തിയാക്കി. പ്രസംഗ മത്സരത്തിന് ഡോ. ഏബ്രഹാം ജോസഫിന്റെ നേതൃത്വത്തിൽ ബാബുജി ബത്തേരി, ജോമോൻ എം.മങ്കുഴിക്കരി എന്നിവരടങ്ങിയ ജൂറി വിധികർത്താക്കളായി. 21ന് ഓണത്തനിമ വേദിയിൽ പേൾ ഓഫ് കുവൈത്ത് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും. മത്സരം ഡോ. ഏബ്രഹാം ജോസഫും മത്സരാർഥികളും ചേർന്നു നാടമുറിച്ച് ഉദ്‌ഘാടനം ചെയ്‌തു. ബിഇസി കൺട്രി മാനേജർ മാത്യൂസ് വർഗീസ്, ജോർജ് തോമസ്, ജോണി കുന്നിൽ, ബോബി മാത്യൂസ്, ലിറ്റി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.