Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടികെഎം എൻജിനീയറിങ് കോളജ് അലംനൈ ഓണാഘോഷം

tkm കുവൈത്തിൽ ടികെഎം എൻജിനീയറിങ് കോളജ് അലംനൈ അസോസിയേഷൻ ഓണാഘോഷം ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജയിൻ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ ടികെഎം എൻജിനീയറിങ് കോളജ് അലംനൈ അസോസിയേഷൻ ഓണാഘോഷം ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്‌തു.

കുവൈത്ത് എൻജിനീയേഴ്‌സ് ഫോറത്തിൽ അംഗങ്ങളായ എട്ട് അലംനൈ അസോസിയേഷനുകളിൽ നിന്നുള്ളവർ നിരവധി മത്സരങ്ങളിൽ പങ്കാളികളായി. പൂക്കളം, നാടൻപാട്ട്, മലയാളി മന്നൻ, മങ്ക, പായസ നിർമാണം, ചിത്രരചന, ഓണം ഓർമക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ അരങ്ങേറി. കുട്ടികളുടെ കാർണിവലും സംഘടിപ്പിച്ചു.

പ്രസിഡന്റ് രാജേഷ് പണിക്കർ, ശശി രാജൻ, ജിനു ജോർജ്, ജി.ശ്രീകുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.