Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂപുരം –2016

കുവൈത്ത് സിറ്റി ∙ വനിതാവേദിയുടെ ഈ വർഷത്തെ മെഗാപരിപാടിയായ നൂപുരം –2016 നവംബർ നാലിനു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടത്തും. രാവിലെ ഒൻപതിനു കുവൈത്തിലെ വിവിധ സംഘടനകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരത്തോടെയാകും തുടക്കം. പ്രശസ്‌ത നർത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവർ മുഖ്യാതിഥികളായിരിക്കും. കുവൈത്തിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെയും വനിതവേദിയിലെയും അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള കലാപരിപാടിയും അരങ്ങേറും. അട്ടപ്പാടി മേഖലയിലെ ആദിവാസികൾക്കായി കുടിവെള്ള പദ്ധതി വനിതാവേദി ഏറ്റെടുക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.