Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് ഐഡി: അപേക്ഷഇനി ഇ-എന്‍വലപ് വഴി

കുവൈത്ത് സിറ്റി ∙ സിവില്‍ ഐഡി കാര്‍ഡ് അപേക്ഷ ഇ-എന്‍വലപ് വഴിയാക്കുന്നു. സാമ്പ്രദായിക ശൈലിയില്‍നിന്നുള്ള മാറ്റം ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും സമയലാഭം ഉണ്ടാക്കുമെന്ന് പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) ഡയറക്ടര്‍ ജനറല്‍ മുസാഇദ് അല്‍ അസൂസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നവജാത ശിശുക്കളുടെ റജിസ്ട്രേഷന്‍, ഗാര്‍ഹികത്തൊഴിലാളികളുടെ ആദ്യ റജിസ്ട്രേഷന്‍, സ്വദേശികളുടെ കാര്‍ഡ് പുതുക്കല്‍, വിദേശികളുടെ കാര്‍ഡ് പുതുക്കല്‍ എന്നീ നാല് ആവശ്യങ്ങള്‍ക്കാണ് പ്രഥമഘട്ടത്തില്‍ ഇ-എന്‍വലപ് സംവിധാനം പ്രയോജനപ്പെടുക. മേല്‍വിലാസം മാറ്റല്‍, നഷ്ടപ്പെട്ട കാര്‍ഡിനു പകരം കാര്‍ഡിനുള്ള അപേക്ഷ, ആശ്രിതരുടെ കാര്‍ഡിനുള്ള അപേക്ഷ തുടങ്ങിയ സംവിധാനങ്ങള്‍å ക്രമേണ ഇ-എന്‍വലപ് വഴിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള നൂറോളം യന്ത്രങ്ങളില്‍നിന്ന് 250 ഫില്‍സ് നിരക്കില്‍ ലഭിക്കുന്ന കവര്‍ മുഖേനയാണ് നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. പൂരിപ്പിച്ച രേഖകള്‍ അടങ്ങിയ എക്സ്പ്രസ് കവര്‍ യന്ത്രങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്.

ഈ കവറുകള്‍ 'പാസി' ജീവനക്കാര്‍ ശേഖരിച്ച് ഓഫിസില്‍ എത്തിക്കുകയും അവിടെ തരംതിരിച്ച് ആവശ്യമായ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ഫൊട്ടോ സ്കാനിങ് നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം അപേക്ഷകള്‍ അടങ്ങിയ കടലാസുകള്‍ ചവറുകൊട്ടയില്‍ ഇടുകയാണ് പതിവ്.

നിലവിലെ സംവിധാനം സാമ്പത്തിക ചെലവ്, സമയനഷ്ടം, കടലാസിന്റെ അമിതോപയോഗം എന്നിവയ്ക്കും കാരണമാകുന്നുണ്ട്.പുതിയ സംവിധാനത്തില്‍ ഇവ ഇല്ലാതാകുന്നതിനു പുറമെ വീട്ടിലിരുന്ന് അപേക്ഷ തയാറാക്കാമെന്ന സൌകര്യമാണ് ലഭിക്കുക. കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ക്കൊപ്പം ഫൊട്ടോ സ്കാന്‍ ചെയ്ത് അയയ്ക്കുകയും വേണം. ഇ-എന്‍വലപ് വഴി ലഭ്യമാകുന്ന അപേക്ഷ 'പാസി'വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.

വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ 40 സെക്കന്‍ഡിനകം ജീവനക്കാരന്‍ റജിസ്റ്റര്‍ ചെയîും. മൂന്നുമണിക്കൂറിനുള്ളില്‍ ഒരു ജീവനക്കാരന് ആയിരം അപേക്ഷകള്‍ വരെ റജിസ്റ്റര്‍ ചെയîാനാകുമെന്നതാണ് സൌകര്യം. തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ അപേക്ഷകന്‍ നിയമനടപടി നേരിടേണ്ടതായും വരും.പുതിയ സംവിധാനം പൂര്‍ണമായി നടപ്പാകുന്നതുവരെ നിലവിലുള്ള സംവിധാനവും തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് അഞ്ചുവര്‍ഷം മുന്‍പ് നടപ്പാക്കിയ എസ്എംഎസ് സംവിധാനം തുടരുമെന്നും അസൂസി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.