Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്‌ക കുവൈത്ത് കുടുംബ സംഗമം

കുവൈത്ത് സിറ്റി ∙ ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളജ് പൂർവ വിദ്യാർഥി സംഘടന (ക്രിസ്‌ക) കുവൈത്ത് ചാപ്‌റ്റർ കുടുംബ സംഗമം പ്രസിഡന്റ് രാജു വർഗീസ് വെണ്മണി ഉദ്‌ഘാടനം ചെയ്‌തു.

സ്‌ഥിരതാമസത്തിനു നാട്ടിലേക്കു പോകുന്ന മുൻ പ്രസിഡന്റ് ഇടിക്കുള മാത്യു, മാത്യു ജേക്കബ് എന്നിവർക്കു യാത്രയയപ്പു നൽകി. മാത്യൂസ് മാമ്മൻ, അഡ്വ. ജോൺ തോമസ്, സുനിൽ തോമസ്, നോബിൾ മാത്യു, ജോർജ് മാത്യു, ലജിത ജേക്കബ് എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളജ് പൂർവ വിദ്യാർഥി സംഘടനാ കുവൈത്ത് ചാപ്‌റ്റർ കുടുംബസംഗമം രാജു വർഗീസ് വെണ്മണി ഉദ്‌ഘാടനം ചെയ്യുന്നു.

പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓണാഘോഷം

കുവൈത്ത് സിറ്റി ∙ പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ച് 21നു രാവിലെ 8.30ന് ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ ചിത്രരചനാ മത്സരം നടത്തും.

സ്‌കൂൾ മുഖേനയോ mail@ptadistrict.org എന്ന ഇമെയിൽ വഴിയോ +96550809915 നമ്പർ വാട്‌സാപ് വഴിയോ റജിസ്‌റ്റർ ചെയ്യാം. ഫോൺ: 97341639, 96968980.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.