Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരഥി കുവൈത്ത് ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും

saradhi സാരഥി കുവൈത്തിന്റെ ശ്രീനാരായൺഗുരു ജയന്തിയും ഓണാഘോഷവും ബിജു പുളിക്കലേടത്ത് ഉദ്‌ഘാടനം ചെയ്യുന്നു. സാരഥി ഭാരവാഹികൾ സമീപം.

കുവൈത്ത് സിറ്റി ∙ സാരഥി കുവൈത്ത് സംഘടിപ്പിച്ച ശ്രീനാരയണഗുരു ജയന്തിയും ഓണാഘോഷവും ബിജു പുളിക്കലേടത്ത് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രീതിമോൻ വാലത്ത്, സജീവ് നാരായണൻ, മുരുകദാസ്, സുരേഷ് കൊച്ചത്ത്, വിനീഷ് വിശ്വം, രോഷ്‌നി ബിജു, സി.ജെ.റെജി എന്നിവർ പ്രസംഗിച്ചു.

ഗുരുകുലം വിദ്യാർഥികളുറ്റെ ഗുരുദേവ ഗാനാഞ്‌ജലി, ഗുരുസ്‌തവം–ശതാബ്‌ദി വന്ദനം,162 ചെരാതുകൾ തെളിച്ചുള്ള ജയന്തി ദീപപ്രഭ എന്നിവയും നിരവധി കലാപരിപാടികളും അരങ്ങേറി. ശ്രീനാരായണ ഗുരുവിന്റെ പ്രാർഥനാഗീതമായ ദൈവദശകത്തിന് ആർട്ടിസ്‌റ്റ് സുനിൽ കുളനട രചിച്ച ചിത്രരചനാ ദൃശ്യാവിഷ്‌കാരം ബിജു പുളിക്കലേടത്തിന് നൽകി പ്രകാശനം ചെയ്‌തു. ചിത്രരചനാ ദൃശ്യാവിഷ്‌കാര പ്രദർശനവുമുണ്ടായി.

Your Rating: