Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിജിയെ സ്മരിച്ച് പ്രവാസി സമൂഹം

gandhi ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധി പ്രതിമയിൽ സ്‌ഥാനപതി സുനിൽ ജെയിൻ ഹാരാർപ്പണം നടത്തുന്നു.

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ എംബസിയിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ സ്‌ഥാനപതി സുനിൽ ജെയിൻ ഹാരാർപ്പണം നടത്തി.

ഗാന്ധിജിയുടെ സന്ദേശം ജീവിതത്തിൽ പകർത്താൻ സഥാനപതി ആഹ്വാനം ചെയ്‌തു. രാജ്യത്തിനുവേണ്ടി സേവനം ചെയ്യാനാണ് ഗാന്ധിജി പഠിപ്പിച്ചത്. പ്രവാസികൾ അതിനൊപ്പം സമൂഹത്തിനു വേണ്ടിയും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവയും പ്രസംഗിച്ചു.

തന്യ മിശ്രയുടെ പുല്ലാങ്കുഴൽവാദനം, സൗണ്ട് ഓഫ് മ്യൂസിക് അക്കാദമി, ഡൽഹി പബ്ലിക് സ്‌കൂൾ, ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിന്റെ ഖൈത്താൻ, സീനിയർ, അമ്മാൻ ബ്രാഞ്ചുകൾ, ഇന്ത്യൻ പബ്ലിക് സ്‌കൂൾ, ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളുടെ ദേശഭക്‌തിഗാനാലാപനം എന്നിവയുമുണ്ടായിരുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.