Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിലീഡ് ഫൗണ്ടേഷൻ സെമിനാർ

കുവൈത്ത് സിറ്റി ∙ ഗിലീഡ് ഫൗണ്ടേഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി രണ്ടുദിവസത്തെ അവബോധ സെമിനാർ നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സാൽമിയ ഡോൺ ബോസ്‌കോ സ്‌കൂളിൽ നടത്തുന്ന പരിപാടിയിൽ യുഎസിലെ ഹാർവഡ് മെഡിക്കൽ സ്‌കൂൾ ഡയറക്‌ടർ ഡോ. തോമസ് ഇടിക്കുള ക്ലാസെടുക്കും. വ്യാഴാഴ്‌ച വൈകിട്ട് 6.30 മുതൽ 9.30 വരെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ക്ലാസ്. വിഷയം: മയക്കുമരുന്നിന്റെയും ഇന്റർനെറ്റിന്റെയും ദുരുപയോഗം. വെള്ളിയാഴ്‌ച രാവിലെ 10.30 മുതൽ 12.30 വരെ കുട്ടികൾക്കായുള്ള ക്ലാസിൽ ടൈം മാനേജ്‌മെന്റ്, ആത്മബോധം വളർത്തൽ, സമന്വയം എന്നിവയാണ് വിഷയം.

പ്രവേശനം സൗജന്യമാണ്. റജിസ്‌ട്രേഷന് വാട്‌സാപ്: 60359939 (ഡോ. സാം). വെബ്‌സൈറ്റ്: gileadkwt.org

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.