Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രികളിലെ ലഘുഭക്ഷണ കിയോസ്കുകൾ അടച്ചുപൂട്ടുന്നു

കുവൈത്ത് സിറ്റി ∙ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ ഇടങ്ങളിൽ ലഘു ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കിയോസ്‌കുകൾ അടച്ചുപൂട്ടും. അവയ്‌ക്കുള്ള ലൈസൻസ് ഉടൻ പിൻവലിക്കുമെന്നു മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അൽ സഹ്‌ലവി അറിയിച്ചു.

സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണു നിലവിലുള്ള കിയോസ്‌കുകൾ അടച്ചുപൂട്ടുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുംവിധം പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പിന്നീട് അപേക്ഷ ക്ഷണിച്ച് ലൈസൻസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സുരക്ഷയ്‌ക്കു ഗൗരവമായ പരിഗണന നൽകേണ്ടതുണ്ട്. നിലവിലുള്ള കിയോസ്‌കുകൾ അക്കാര്യത്തിൽ ഭദ്രമല്ലെന്ന പരാതി പല കോണുകളിൽനിന്നും ഉയരുന്നുമുണ്ട്.

ആവശ്യമായ ഭേദഗതികൾ സഹിതം ലൈസൻസ് വ്യവസ്‌ഥകളും മറ്റും താമസിയാതെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും. അതനുസരിച്ച് വ്യവസ്‌ഥകൾ പാലിക്കുന്നവർക്കാകും ഭാവിയിൽ ലൈസൻസ് നൽകുകയെന്നും സഹ്‌ലവി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.