Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി ∙ കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഉത്തരവിറക്കി. പ്രധാനമന്ത്രി ഷെയ്‌ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണ് പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്‌തത്. നിലവിലുള്ള പാർലമെന്റിന്റെ അവസാന സമ്മേളനം നാളെ ചേരാനിരിക്കെയാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം രണ്ടു മന്ത്രിമാർക്കെതിരെ നാല് എംപിമാർ കുറ്റവിചാരണാ നോട്ടിസ് നൽകിയിരുന്നു. സുരക്ഷാ വെല്ലുവിളികളും മേഖലയിലെ കലുഷിതമായ അവസ്‌ഥയും പരിഗണിച്ച് പുതിയ പ്രതിനിധികളെ കണ്ടെത്തുന്നതിന് അവസരം ഒരുക്കുന്നതിനാണു നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. 2013ൽ നിലവിൽ വന്ന ഈ പാർലമെന്റാണ് സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നത്.

നാലുവർഷം കാലാവധിയുണ്ടെങ്കിലും വിവിധ കാരണങ്ങളുടെ പേരിൽ നേരത്തേതന്നെ പിരിച്ചുവിടുന്നതാണു പതിവ്. രാഷ്‌ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ലെങ്കിലും വ്യക്‌തികൾ ചേർന്നുള്ള ഗ്രൂപ്പ് രാഷ്ട്രീയമാണു കുവൈത്തിലുള്ളത്. പത്ത് നിയോജകമണ്ഡലങ്ങളിൽനിന്ന് പത്തുപേർ വീതമാണ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.