Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി ഓണം–ഈദ് ആഘോഷം

oicc-onam കുവൈത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം റോജി എം ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ മാവേലിയുടെ കാലത്തെ സമത്വത്തിലേക്ക് ഇനി മടങ്ങാനാകുമോ എന്നു സംശയമാണെന്ന് റോജി എം. ജോൺ എംഎൽഎ. ഒഐസിസി ദേശീയ കമ്മിറ്റിയുടെ ഓണം–ഈദ് ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിനും പത്തനംതിട്ടയിൽ രോഗബാധിതയായ കുട്ടിയുടെ ചികിൽസയ്ക്കും ഒഐസിസി വെൽഫെയർ കമ്മിറ്റിയുടെ സഹായധനം റോജി എം. ജോൺ എംഎൽഎ ബന്ധപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് കൈമാറി. നവംബർ 12ന് നടത്തുന്ന ഒഐസിസി മീറ്റ് കൂപ്പൺ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഡോ. അമീർ അഹമ്മദ്, ബി.എസ്.പിള്ള, ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.