Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം

kala ആർ.നാഗനാഥൻ,സി.കെ.നൗഷാദ്, രഹിൽ കെ മോഹൻദാസ്,ടി.കെ.ഷൈജു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു

കുവൈത്ത് സിറ്റി● കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം(മഴവിൽ-2016) നടത്തും. നവംബർ 11ന് വെള്ളിയാഴ്ച പകൽ രണ്ടിന് ഖൈത്താൻ കാർമൽ സ്കൂളിൽ നടത്തുന്ന മത്സരം കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്വുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്വു.പ്രായം അടിസ്ഥാനമാക്കി കുട്ടികളെ നാലുവിഭാഗമായി തിരിച്ചാകും മത്സരം.

ഒന്നാം സ്ഥാനം നേടുന്നവർക്ക് സ്വർണമെഡൽ നൽകും.കുവൈത്തിലെ ചിത്രകാരന്മാരെയും കാണികളെയും ഉൾപ്പെടുത്തി ഓപ്പൺ ക്യാൻവാസ് ചിത്രരചനയും സംഘടിപ്പിക്കും.ജമത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾക്ക്ക്ക് സ്കൂൾ മുഖേനയോ  www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയോ റജിസ്റ്റർ ചെയ്വാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ:97262978, 97683397.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.