Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ കോൺഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ

st-peteres കുവൈത്ത് സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ കോൺഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ സെന്റ് തോമസ്‌ ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു. റോജി ജോൺ എംഎൽഎ, ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ, എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ് തുടങ്ങിയവർ സമീപം.

കുവൈത്ത് സിറ്റി ∙ സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ കോൺഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. വികാരി റവ. ജോൺസൺ അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എംഎൽഎ, ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ, എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. കോശി, കെടിഎംസിസി പ്രസിഡന്റ് മാത്യു ദാനിയേൽ, റവ. സുനിൽ ജോൺ, സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് വികാരി റവ. സജി, സെന്റ് ജോർജ് യൂണിവേഴ്‌സൽ യാക്കോബായ വലിയപള്ളി വികാരി ഫാ. എബി പോൾ, സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി ജോഷ്വ, കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജോർജി വർഗീസ്, ജസ്‌റ്റിൻ തോമസ് വർഗീസ്, റോബിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.