Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്മിഷന്‍ നടപടികളിൽ കാലതാമസം നേരിടുന്നതായി പരാതി

മസ്‌കത്ത്∙ ഒമാനില്‍ തുടര്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നടപടികളിലെ കാലതാമസം പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ വൈകുന്നതാണ് വിദ്യാലയങ്ങളില്‍ ചേരാന്‍ ആറു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്നത്. അധ്യായന വര്‍ഷം നഷ്ടപ്പെടുത്തുന്നതിന് ഇത് ഇടവരുത്തുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് ഈ പ്രയാസം.

മുന്‍ കാലങ്ങളില്‍ പഠനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയാലും ഒമാനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറ്റസ്റ്റേഷന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയാണ്. അറ്റസ്റ്റേഷന്‍ ചെയ്തു സമര്‍പ്പിച്ചാലും അധികൃതരുടെ ഭാഗത്ത് നിന്നുള്ള വെരിഫിക്കേഷന് മാസങ്ങളാണ് എടുക്കുന്നത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളാമിയ ഒമാനില്‍ തുടര്‍ പഠനത്തിന് ശ്രമിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വെരിഫിക്കേഷന്‍ ശക്തമാക്കിയതെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.