Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട്ട് ടാക്‌സി സർവീസ് കരാർ മുവാസലാത്തിന്

മസ്‌കത്ത് ∙ എയർപോർട്ട് ടാക്‌സി സർവീസ് കരാർ ലഭിച്ചത് മുവാസലാത്തിന്. മീറ്റർ ഘടിപ്പിക്കുകയോ താരീഫിന് രൂപം നൽകുകയോ ചെയ്താണു സർവീസ് നടത്തുകയെന്ന് മുവാസലാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഹ്മദ് ബിൻ അലി അൽ ബലൂശി പറഞ്ഞു. ആയിരത്തോളം ടാക്‌സികൾ വിവിധ മേഖലകളിൽ സർവീസ് ആരംഭിക്കും. 150 എയർപോർട്ട് ടാക്‌സികൾ, 300 മാൾ ടാക്സികൾ, 500 ഓൺ കാൾ ടാക്‌സികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ മുവാസലാത്ത് നിരത്തിലിറക്കുക.

ഒമാനിൽ ടാക്‌സി സർവീസുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു മുവാസലാത്ത് പ്രവർത്തിക്കുന്നത്. ഒരു സ്ഥലത്തേക്ക് വിവിധ ടാക്‌സികളിൽ വ്യത്യസ്ത നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്. ഗതാഗത മന്ത്രാലയത്തിൽനിന്ന് ലൈസൻസ് ലഭിക്കുന്ന മുറയ്ക്ക് എയർപോർട്ട്, മാൾ, ഓൺ കാൾ ടാക്‌സികൾ സർവീസ് ആരംഭിക്കുമെന്നും മുവാസലാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഹ്മദ് ബിൻ അലി അൽ ബലൂശി വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.