Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഷിഫാ കെയര്‍ സോണ്‍' പദ്ധതി, നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു

shifa-al-jaseera

മസ്‌കത്ത്: ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ പ്രിവിലേജ് പദ്ധതിയായ 'ഷിഫാ കെയര്‍ സോണ്‍' ഉദ്ഘാടനം സിനിമാതാരം പത്മശ്രീ ജയറാം നിര്‍വഹിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന ചികിത്സാ ചെലവുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിഫാ അല്‍ ജസീറ ഗ്രൂപ് ഒമാനില്‍ 'ഷിഫാ കെയര്‍ സോണ്‍' പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ അഞ്ചുലക്ഷം മെഡിക്കല്‍ കെയര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ കെ ടി റബീഉല്ല പറഞ്ഞു.

കാര്‍ഡ് സ്വന്തമാക്കുന്നവര്‍ക്ക് ചികിത്സാ ചെലവില്‍ 15 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ ചെലവില്‍ മികച്ച സേവനമാണ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതെന്നും റബീഉല്ല കൂട്ടിച്ചേര്‍ത്തു. ആതുര സേവന രംഗത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച സേവനം നല്‍കിവരുന്ന ഷിഫാ അല്‍ ജസീറ ഗ്രൂപ് ഒമാനില്‍ തുടക്കം കുറിക്കുന്നത് സാധാരണക്കാരായ മലയാളികള്‍ക്ക് ഏറെ ഉപകാര പ്രദമാകുമെന്ന് നടന്‍ ജയറാം പറഞ്ഞു.

പ്രമുഖ സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സഊദി  അറേബ്യയിലെ ഷിഫാ അല്‍ ജസീറ പ്രതിനിധികളായ അബ്ദുള്ള അല്‍  ഹുത്തൈബി, മുഹമ്മദ് ഖര്‍സ, ഷിഫാ അല്‍ ജസീറ ചെയര്‍മാന്‍ ഡോ. കെ ടി റബീഉല്ല, വൈസ് ചെയര്‍മാന്‍ ഹുസൈന്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹദ്ദാദ്, കുവൈത്ത് ഷിഫാ അല്‍ ജസിറ വൈസ് ചെയര്‍മാന്‍ മുംതസര്‍ അബ്ദുല്‍ മജീദ്, ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ലീഗല്‍ അഡൈ്വസര്‍ ഒമര്‍ അല്‍ ഹാഷ്മി, ഫിനാസ് കണ്‍ട്രോളര്‍ കെ ടി യൂസിഫ്, ഗ്ലോബല്‍ പേഴ്‌സനല്‍ ജനറല്‍ മാനേജര്‍ അസ്‌ലം ബക്കര്‍, സിനിമ നിര്‍മാതാവ് മിലന്‍ ജലീല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.