Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപകര്‍ക്ക് നിരവധി അവസരങ്ങള്‍

മസ്‌കത്ത്: നിക്ഷേപകര്‍ക്ക് നിരവധി അവസരങ്ങള്‍ ഒമാന്‍ ഒരുക്കുന്നതായി അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി. ഒമാനിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സമാധാനപരമായ അന്തരീക്ഷം നിക്ഷേപകര്‍ക്ക് അനുകൂല ഘടകമാവുകയാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളെ ഉദ്ദരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിക്ഷേപങ്ങള്‍ക്കും വളര്‍ച്ചകും ഉതകുന്ന സാഹചര്യം സര്‍ക്കാര്‍ തലത്തില്‍ സൃഷ്ടിച്ചുവെച്ചതിനാലും നിയമങ്ങള്‍ ഇതിന്ന് അനുകൂലമാണെന്നതിനാലും കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് കടന്നുവരുമെന്നും സ്വദേശികള്‍ക്ക് നിക്ഷേപം നടതുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സഹയം ലഭിക്കുന്നത് വ്യവസായത്തെ പിന്തുണക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളെ ഉദ്ധരിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുകം, സൊഹാര്‍, സൊഹാര്‍ ഫ്രീ സോണുകളും പോര്‍ട്ടുകളും നിര്‍മാണ മേഖലയുടെ വളര്‍ച്ചക്ക് അനുകൂല ഘടകങ്ങളാണ്. ഇതോടൊപ്പം വിവിധ ഗവര്‍ണറേറ്റുകളില്‍ ആവശ്യമായിട്ടുള്ള ഐ ടി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസം, മത്സ്യ ബന്ധനം എന്നീ മേഖലകളില്‍ പുതു നിക്ഷേപങ്ങള്‍ക്കും രാജ്യത്ത് അവസരമുണ്ട്. വിദേശ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച നടപ്പിലാക്കുന്നതോടെ നിക്ഷേപ നിരക്ക് ഉയരുമെന്നും അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.