Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിവിരുദ്ധ പീഡനം, രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തു

സലാല: സലാലയില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ട് സ്വദേശികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മകനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ വൈകുന്നേരത്തോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. എസ് യു വി കാറില്‍ വന്ന രണ്ട് സ്വദേശികളാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷനില്‍ ഹാജരാക്കിതായും പോലീസ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.