Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴില്‍ നിയമലംഘനം: മസ്കത്തിൽ ഒരാഴ്ചയ്ക്കിടെ 477 വിദേശികൾ പിടിയിൽ

മസ്‌കത്ത് ∙ തൊഴിൽനിയമം ലംഘിച്ച 477 വിദേശികളെ ഒരാഴ്ചയ്ക്കിടെ മാനവശേഷി മന്ത്രാലയം പിടികൂടി. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണു നിയമലംഘകരെ കണ്ടെത്തിയതെന്നു മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 241 പേർ സ്‌പോൺസറെ വെട്ടിച്ചുകടന്നവരാണ്. 207 പേ ർ ജോലിസ്ഥലങ്ങളിൽനിന്നു മാറിനിന്നവരും 29 പേർ മറ്റു തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. നോർത്ത് ബതീന ഗവർണറേറ്റിലാണു കൂടുതൽ പേർ പിടിയിലായത്, 165 വിദേശികൾ. ദാഹിറ ഗവർണറേറ്റിൽ 97 പേരും പിടിയിലായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.