Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാല എയർ അടുത്ത വർഷം ചിറകുവിരിക്കും

മസ്‌കത്ത് ∙ ഒമാനിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ സലാല എയർ അടുത്ത വർഷം ആദ്യം പറന്നുതുടങ്ങും. അവാദ് മുഹമ്മദ് മുഖാലിഫ് സലാല എയറിന്റെ ചെയർമാനായി കഴിഞ്ഞദിവസം നിയമിതനായി. മൂന്ന് ഘട്ടങ്ങളിലായാണു സലാല എയർ യാഥാർഥ്യമാകുകയെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സാം ഒവൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രാജ്യത്തിനകത്താണു സർവീസ് നടത്തുക. മിഡിൽ ഈസ്റ്റ് ആഫ്രിക്ക രാജ്യങ്ങളിലേക്കു പിന്നീട് സർവീസുകൾ ആരംഭിച്ചേക്കും. സലാല, സൊഹാർ, ദുകം മേഖലകളിലേക്കായിരിക്കും പ്രഥമ സർവീസുകൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.