Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടങ്ങളില്‍ പെടുന്ന വിദേശികള്‍ വര്‍ധിക്കുന്നു

മസ്‌കത്ത്∙ ഒമാനില്‍ വാഹനാപകടങ്ങളില്‍ പെടുന്ന വിദേശികള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ജുനവരി മുതല്‍ ജൂലൈ വരെയുള്ള കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍, അപകടത്തില്‍ പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ 0.8 ശതമാനം കുറവുണ്ടായി.
 
അപകട നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം കുറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ 26 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ 3,960 അപകടങ്ങളാണ് രാജ്യത്തുണ്ടായത്. എന്നാല്‍, ഈ വര്‍ഷം ഇത് 2,433 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം പരുക്കേറ്റവര്‍ 2,244 ആയിരുന്നു. ഈ വര്‍ഷം ഇത് 1,644 ആയി കുറഞ്ഞു. പരിക്കേറ്റവരില്‍ 147 പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ 125 ആയിരുന്നു. ഈ മാസം നാലിന് ഒമാന്റെ പരിഷ്‌കരിച്ച ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 

Your Rating: