Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ സംഗമം സംഘടിപ്പിച്ചു

business-to-business-meeting

മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്ത വ്യവസായ സംഗമം സംഘടിപ്പിച്ചു. ബിസിനസ് ടു ബിസിനസ് (ബി ടു ബി) എന്ന പേരില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന സംഗമത്തില്‍ 180ല്‍ പരം വ്യവസായികള്‍ പങ്കെടുത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ് ഐ ഇ ഒ)യുടെ ആറ് പ്രതിനിധിള്‍, ഇന്ത്യയിലെ ഒമ്പത് ആശുപത്രികളുടെ പ്രതിനിധികള്‍, ഐ ടി, ലോജിസ്റ്റിക് ആന്റ് ്രേഡിംഗ്, അഡ്വട്ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പത്ത് പേര്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെ സാധ്യതകള്‍ സ്വദേശികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. 

വാണിജ്യ - വ്യവസായ മന്ത്രാലയം ഉപദേശകന്‍ മുഹ്‌സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂശി, ഒ സി സി ഐ വൈസ് ചെയര്‍മാന്‍ അയ്മന്‍ അല്‍ ഹസനി, കൃഷി - മത്സ്യ മന്ത്രാലയം ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ഹബീബ് അല്‍ ഹസനി, ആരോഗ്യ മന്ത്രാലയം വിദേശ ചികിത്സാ വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അല്‍ സജ്‌വാനി, ഒമാന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. വാലിദ് അല്‍ സദ്ജലി എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യവസായ ബന്ധം ദൃഢമാക്കുന്നതിന്റെ ആവശ്യകതയെ ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെ സ്വാഗതം ഭാഷണത്തില്‍ വ്യക്തമാക്കി. നിക്ഷേപ മേഖലയില്‍ വളര്‍ച്ച കൊണ്ടുവരുന്നതിന് ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.