Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രക്തദാന ക്യാംപ് നടത്തി

camp

മസ്‌കത്ത്∙ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രക്തദാന ക്യാംപ് നടത്തി. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടന്ന ക്യാംപില്‍ 32 യൂണിറ്റ് രക്തം ശേഖരിച്ചു. സ്‌കൂള്‍ ചാരിറ്റി വിഭാഗമായ അനുഗ്രഹയാണ് രക്തദാനം ഒരുക്കിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അജയന്‍ പൊയ്യാറ പങ്കെടുത്തു. ക്യാംപിന് നേതൃത്വം നല്‍കിയ എസ്എംസി അംഗം ജൈകിഷ് പവിത്രന്‍, സരസ്വതി മനോജ്, രാധാകൃഷ്ണ കുറുപ്പ് എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ ശ്രീദേവി പി. താഷ്‌നാഥ് നന്ദി അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.