Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുനിരത്തിലെ കാര്‍ വില്‍പന കുറഞ്ഞു

മസ്‌കത്ത്: പൊതു സ്ഥലങ്ങളില്‍ കാര്‍ ഫോര്‍ സെയില്‍ എന്ന പരസ്യം പതിച്ച് വില്‍പന നടത്തുന്നത് കുറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ പൊതു പാര്‍ക്കിംഗ് അടക്കമുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി മാസങ്ങളോളം കാര്‍ വില്‍പന പരസ്യം പതിച്ച് നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ നിന്നെല്ലാം ഇപ്പോള്‍ കാറുകള്‍ എടുത്തുമാറ്റിയിരിക്കുകയാണ്. പുതിയ ട്രാഫിക് നിയമം പ്രബാല്യത്തില്‍ വന്നതിന് ശേഷമാണ് ഈ നിയമ വിരുദ്ധ പ്രവൃത്തിക്ക് പരിഹാരമായത്.

പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിന്റെ അടിസ്ഥാനത്തില്‍ 200 റിയാലാണ് പൊതുനിരത്തിലെ കാര്‍വില്‍പനക്ക് പിഴ. പൊതു സ്ഥലങ്ങളില്‍ കാര്‍ വില്‍പനക്കുവെച്ചാല്‍ ആര്‍ ഒ പിയും മറ്റു ഇടങ്ങളില്‍ നഗരസഭയുമാണ് നടപടി സ്വീകരിക്കുക. റസിഡന്‍ഷ്യല്‍ മേഖലകളിലും കോമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് മുമ്പിലും മാസങ്ങളോളം വില്‍പന പരസ്യം നല്‍കി കാര്‍ നിര്‍ത്തിയിടുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

Your Rating: