Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കുള്ള കാർ സീറ്റുകൾ സൗജന്യമായി നൽകുന്നു

മസ്‌കത്ത്∙ കാറുകളിൽ ചെറിയ കുട്ടികൾ സഞ്ചരിക്കുമ്പോൾ ഘടിപ്പിക്കേണ്ട ചിൽഡ്രൻസ് സീറ്റുകൾ ചിൽഡ്രൻസ് ഫസ്റ്റ് അസോസിയേഷൻ സൗജന്യമായി നൽകുന്നു. ഇതിനായി ജനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം സംഭാവന സ്വീകരിക്കും. റോയൽ ഒമാൻ പൊലീസുമായി ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്.

ചിൽഡ്രൻസ് ഫസ്റ്റ് അസോസിയേഷൻ 2,000 റിയാൽ ചെലവഴിക്കും. 30 റിയാൽ മുതൽ 40 റിയാൽ വരെയാണ് ഇത്തരം ഒരു സീറ്റിനു വില. കാറുകളിലെ ചിൽഡ്രൻസ് സീറ്റിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ബോധവൽക്കരണ പരിപാടികൾ നടന്നു വരുന്നതായി അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ ഡോ. ഇബ്രാഹിം അൽ ഹർത്തി പറഞ്ഞു.

Your Rating: