Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ലൈസന്‍സ് പുതുക്കി നല്‍കില്ല

മസ്‌കത്ത്: ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ റസ്റ്റോറന്റുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മസ്‌കത്ത് നഗരസഭ. അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നഗരസഭാ ചെയര്‍മാന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖ് പറഞ്ഞു. ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സ്ബിഷന്‍ സെന്ററില്‍ ഫുഡ് ആന്റ് ഹോസ്പിറ്റാലാറ്റി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത നിരവധി റസ്റ്റോറന്റുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാണ് ലൈസന്‍സ് പുതുക്കുന്ന സമയം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരുന്നത്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുന്ന സമയം ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങള്‍ വന്ന് പരിശോധന നടത്തും. ചെറുതും വലുതുമായ എല്ലാ റസ്‌റ്റോറന്റുകള്‍ക്കും നിയമം ബാധകമായിരിക്കും.

Your Rating: