Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാര്‍ഥികളുടെ സുരക്ഷ രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം

മസ്‌കത്ത്: ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ആര്‍ ഒ പി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ വ്യക്തമാക്കി. പടക്കം പൊട്ടിക്കുന്നതടക്കമുള്ള ആഘോഷങ്ങളില്‍ നിന്ന് കുട്ടികളെ വിലക്കണം.  കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ അവധിക്കിടെ നിസ്‌വയില്‍ സ്വദേശി ബാലന്‍ പടക്കം പൊട്ടിക്കുന്നതിനിടെ കൈവിരല്‍ അറ്റുപോയിരുന്നു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് നടപടി.

Your Rating: