Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ പ്രീമിയം പോളി ക്ലിനിക്ക് സെപ്റ്റംബര്‍ 29 മുതൽ

മസ്‌കത്ത്∙ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ പ്രീമിയം പോളി ക്ലിനിക്ക് അല്‍ ഖുവൈറില്‍ സെപ്റ്റംബര്‍ 29ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ കെ ടി റബീഉല്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ 29 വരെ ഇവിടെ പരിശോധന സൗജന്യമായിരിക്കും. കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധരുടെ സേവനവും ഇവിടെ ലഭിക്കും. റൂവിയില്‍ ആരംഭിക്കുന്ന ആക്‌സസ് ഹോസ്പിറ്റല്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും.

ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 10% സ്വദേശികളും വിദേശികളുമായ പാവപ്പെട്ടവര്‍ക്കായി നീക്കിവയ്ക്കും. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ ആക്‌സസ് ഹോസ്പിറ്റലില്‍ ലഭ്യമാക്കും. ഇവിടെ എക്‌സ്‌റെ, ലാബ് പരിശോധനകള്‍ക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കുന്ന അഞ്ചു ലക്ഷം മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യും. ആദ്യ വര്‍ഷം ആക്‌സസ് ഹോസ്പിറ്റലില്‍ പരിശോധന ഫീസ് ഒരു റിയാല്‍ ആയിരിക്കും.

അല്‍ ഖൂദില്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന ഹോസ്പിറ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് വരികയാണ്. ബേബി മെമ്മോറിയല്‍  ചെയര്‍മാന്‍ ഡോ. അലക്‌സാണ്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വിനീത്, കോര്‍പറേറ്റ് റിലേഷന്‍ മാനേജര്‍ ഹിശാം ഹസന്‍, ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ഒമാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത് ഗ്ലോബല്‍ പേഴ്‌സനല്‍ മാനേജര്‍ അസ്‌ലം ബക്കര്‍, ഫിനാന്‍സ് കണ്ട്രോളര്‍ കെ ടി മുഹമ്മദ് യൂസുഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Your Rating: