Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോക്തൃ പരാതികളിന്‍മേല്‍ തിരിച്ചു നല്‍കിയത് രണ്ട് ദശലക്ഷം റിയാലോളം

മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ പരാതികളിന്‍മേല്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം തിരിച്ചു നല്‍കിയത് രണ്ട് ദശലക്ഷം റിയാലോളം. 1,849 കേസുകള്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 621 എണ്ണം കച്ചവടക്കാരന് അനുകൂലമായി വിധിയുണ്ടായി. 1,982,149 ദശലക്ഷം റിയാലാണ് കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിച്ചത്. പിഴ ഇനത്തില്‍ 379,150 റിയാല്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഈടാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പരാതികള്‍ എത്തിയത് കാര്‍, ഇലക്ട്രിക് ഉത്പന്നങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നീ മേഖലകളില്‍ നിന്നാണ്. 

Your Rating: