Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പര്‍ നിക്ഷേപം കണ്ടെത്തി

മസ്‌കത്ത്∙ ഒമാനിലെ അല്‍ മഹാബ് റീജ്യനിലെ ബയ്ദയില്‍ കോപ്പര്‍ നിക്ഷേപം കണ്ടെത്തി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സവന്നാഹ് റിസോഴ്‌സസ് നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍. പരിശോധനാ ഫലം പ്രതീക്ഷ നല്‍കുന്നതാണെന്ന് കമ്പനി അധികൃതര്‍ പ്രതികരിച്ചു. രണ്ട് പ്രദേശങ്ങളിലായി ആറു സ്ഥലങ്ങളിലാണ് കോപ്പര്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ വാണിജ്യ - വ്യവാസായ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാക്കിയേക്കാവുന്നതാണ് പുതിയ കണ്ടെത്തല്‍. 

Your Rating: