Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാദിയിൽ വീണ് ശ്രീലങ്കൻ സ്വദേശിനികൾ മുങ്ങിമരിച്ചു

sainab-ruwan

മസ്‌കത്ത് ∙ സലാലയിൽ സെൽഫി എടുക്കുന്നതിനിടെ വാദിയിൽ വീണ് ശ്രീലങ്കൻ സ്വദേശിനികളായ വിദ്യാർഥിനികൾ മുങ്ങിമരിച്ചു. ഐൻ ജർസീസിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് റുവാൻ ദിൽസര, സൈനബ് തുവാൻ എന്നീ വിദ്യാർഥികൾ മരിച്ചത്. ഇരുവരും കുടുംബത്തിനൊപ്പം വാരാന്ത്യ അവധി ചെലവഴിക്കാൻ എത്തിയതായിരുന്നു. സെൽഫി എടുക്കുന്നതിനിടെ ഒരാൾ കാൽ തെന്നി വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെടുത്താൻ ചാടുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹങ്ങൾ കരയിലെത്തിച്ചത്. റുവാൻ ദിൽസര സലാല ഇന്ത്യൻ സ്‌കൂളിലും സൈനബ് തുവാൻ മലയാളികൾ നടത്തുന്ന സ്വകാര്യ സ്‌കൂളിലും പഠനം നടത്തുന്നവരായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.