Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖുറിയാത്ത് മേഖലയിലെ ജലവിതരണ ശൃംഖല 50% പൂർത്തിയായി

മസ്‌കത്ത് ∙ ഖുറിയാത്ത് വിലായത്തിലെ വാദി ദയ്‌ഖ ഡാമിൽ നിന്ന് അമിറാത് വിലായത്തിലെ ദീം സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ പദ്ധതി 50% പൂർത്തിയായി. മേഖലയിലെ ജലവിതരണ ശൃംഖലയുടെ സുപ്രധാനമായ ആദ്യഘട്ടമാണിത്. 117 കിലോമീറ്റർ വരുന്ന ശൃംഖലയുമായി ബന്ധപ്പെട്ട് ഉപ പദ്ധതികളും പുരോഗമിക്കുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ (പിഎഇഡബ്ല്യു) അറിയിച്ചു. ജലശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെയുള്ള പദ്ധതി മേഖലയുടെ ശുദ്ധജല വിതരണം കൂടുതൽ സുഗമമാക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.