Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

മസ്‌കത്ത് ∙ മത്രയിലും അൽ ഖൂദിലും വീടുകളിൽ നഗരസഭാ അധികൃതർ നടത്തിയ പരിശോധനകളിൽ കേടുവന്ന ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ‌ു പിടിച്ചെടുത്തത്. ഇവ സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളിയതായി പരാതി

മസ്‌കത്ത് ∙ പെരുന്നാൾ ദിവസം മൃഗബലി നടത്തിയവർ മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളിയതായി പരാതി. ഇതുസംബന്ധിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നേരത്തെ നഗരസഭാ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഈദ് ദിനം കഴിഞ്ഞതോടെ ചിലയിടങ്ങളിൽ സംസ്കരിക്കാത്ത മാലിന്യം കണ്ടെത്തുകയായിരുന്നു.

Your Rating: