Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്ര ഊഞ്ഞാലിൽനിന്ന് വീണ തൊഴിലാളിക്ക് പരുക്ക്

മസ്‌കത്ത് ∙ ഖുറമിലെ മറാഹ് ലാൻഡ് പാർക്കിൽ ഉയരമുള്ള യന്ത്ര ഊഞ്ഞാലിൽനിന്നു വീണ തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അറ്റകുറ്റപ്പണികൾക്കായി മുകളിൽ കയറിയ തൊഴിലാളി താഴേക്കു വീണതെന്നു പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ, അപകടത്തിൽ റൈഡിനെത്തിയ കുട്ടിക്കാണ് പരുക്കേറ്റതെന്നായിരുന്നു ആദ്യം സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തത്. തൊഴിലാളിക്കാണ് പരുക്കേറ്റതെന്ന് പിന്നീട് തിരുത്തുകയായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.