Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനും എൻഒസി നിയമം പുനഃപരിശോധിച്ചേക്കും

മസ്കത്ത്∙ ഖത്തറിനു പിന്നാലെ ഒമാനും എൻഒസി നിയമം പുനഃപരിശോധിക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു തൊഴിൽമന്ത്രിയുടെ ഉപദേശകൻ സൈദ് ബിൻ നാസർ അൽ സൈദ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഒമാൻ തൊഴിൽ നിയമത്തിൽ കാതലായ മാറ്റം ഉണ്ടാകുമെന്നും ,നിക്ഷേപകർക്ക് കൂടുതൽ അനുകൂല നിലപാട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ വീസ പുതുക്കലും എൻഒസിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങളും നിയമം കൊണ്ടുവന്നതുമുതൽ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണു പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നു കരുതുന്നു.

രണ്ടു വർഷം പൂർത്തിയാക്കി ഒമാനിൽ നിന്നു സ്വന്തം രാജ്യത്തേക്കു മടങ്ങുന്ന പ്രവാസിക്ക്, മുൻ സ്പോൺസറുടെ സമ്മത പത്രം ലഭിച്ചെങ്കിൽ മാത്രമേ തിരികെ പ്രവശിക്കാൻ സാധിക്കൂ എന്നതാണ് എൻഒസി നിയമം. എന്നാൽ, ഒട്ടേറെപ്പേർ ഇങ്ങനെ അനുമതി ഇല്ലാതെ കമ്പനി ലെറ്റർപാഡിൽ എൻഒസി സമർപ്പിച്ചു തുടങ്ങിയതോടെ, ഇതു ഹാജരാക്കുമ്പോൾ മുൻ സ്പോൺസറോ പ്രതിനിധിയോ പാസ്പോർട് ആൻഡ് റെസിഡൻസ് ഡയറക്ടറേറ്റിൽ ഹാജരാകണമെന്ന വ്യവസ്ഥകൂടി വച്ചു. സന്ദർശക, കുടുംബ വീസകൾക്കും എൻഒസി നിർബന്ധമായിരുന്നു. ജിസിസി അംഗരാജ്യമായ ഖത്തർ എൻഒസി നിയമം എടുത്തു കളഞ്ഞു ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഒമാനും ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.