Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ ഇന്ധന വില കൂട്ടി

petrol

മസ്കത്ത് ∙ ഒമാനിൽ ഇന്ധനവിലയിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒൻപതു ബൈസാസും സാധാരണ പെട്രോളിന് എട്ടു ബൈസാസുമാണ് വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. സൂപ്പർ ഗ്രേഡ് പെട്രോൾ ലീറ്ററിന് 179 ബൈസാസും സാധാരണ പെട്രോളിന് 169 ബൈസാസുമായിരിക്കും പുതുക്കിയ വില. ഡീസൽ നിരക്ക് 176ൽ നിന്ന് 185ലേക്കെത്തി. രാജ്യാന്തര വിപണിയിലെ വില വർധനയുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില വർധിപ്പിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.