Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ ബലിപെരുന്നാളിന് അഞ്ചു ദിവസം അവധി

മസ്കത്ത് ∙ ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാളിന് അഞ്ചു ദിവസം അവധി. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ മാസം 11 മുതൽ 15 വരെ അവധിയായിരിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രിയും സിവിൽ സർവീസ് കൗൺസിൽ ചെയർമാനുമായ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ ഉത്തരവിൽ പറയുന്നു. ഒൻപത്, 10, 16, 17 തീയതികൾ വാരാന്ത്യ അവധിയായതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഫലത്തിൽ ഒൻപതു ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയ്ക്കും 11 മുതൽ 15 വരെ അവധിയായിരിക്കുമെന്ന് മാനവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രറി അറിയിച്ചു.

Your Rating: