Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം പോളി ക്ലിനിക് അൽ ഖുവൈറിൽ പ്രവർത്തനം ആരംഭിക്കും

premium-poly

മസ്‌കത്ത് ∙ ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പ്രീമിയം പോളി ക്ലിനിക് അൽ ഖുവൈറിൽ 29നു പ്രവർത്തനം ആരംഭിക്കുമെന്നു ചെയർമാൻ കെ.ടി.റബീഉല്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്‌ടോബർ 29 വരെ ഇവിടെ പരിശോധന സൗജന്യമായിരിക്കും. കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്നുള്ള വിദഗ്ധരുടെ സേവനവും ലഭിക്കും. റൂവിയിൽ ആരംഭിക്കുന്ന ആക്‌സസ് ഹോസ്പിറ്റൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. ഇവിടെനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ പത്തു ശതമാനം സ്വദേശികളും വിദേശികളുമായ പാവപ്പെട്ടവർക്കായി നീക്കിവയ്ക്കും. എക്‌സ്റേ, ലാബ് പരിശോധനകൾക്ക് 20 ശതമാനം നിരക്കിളവു ലഭിക്കുന്ന അഞ്ചു ലക്ഷം മെഡിക്കൽ കാർഡ് വിതരണം ചെയ്യും.

ആദ്യ വർഷം ആക്‌സസ് ഹോസ്പിറ്റലിൽ പരിശോധന ഫീസ് ഒരു റിയാൽ ആയിരിക്കും. അൽ ഖൂദിൽ അടുത്തവർഷം ആരംഭിക്കുന്ന ഹോസ്പിറ്റലിന്റെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ.അലക്‌സാണ്ടർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിനീത്, കോർപറേറ്റ് റിലേഷൻ മാനേജർ ഹിഷാം ഹസൻ, ഷിഫ അൽ ജസീറ ഗ്രൂപ്പ് ഒമാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സിദ്ദീഖ് വലിയകത്ത് ഗ്ലോബൽ പേഴ്‌സനൽ മാനേജർ അസ്‌ലം ബക്കർ, ഫിനാൻസ് കൺട്രോളർ കെ.ടി. മുഹമ്മദ് യൂസുഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Your Rating: