Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹം ചലഞ്ചേഴ്‌സ് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ്

സഹം ∙ സഹം ചലഞ്ചേഴ്‌സ് രണ്ടാം വാർഷിക ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 21, 28 തീയതികളിൽ സഹം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഒമാനിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്കു 200 റിയാലും ട്രോഫിയും റണ്ണേഴ്സ് അപ്പിനു 100 റിയാലും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ബാറ്റ്‌സ്മാനും ബോളർക്കും മാൻ ഓഫ് ദ് മാച്ചിനും ട്രോഫിയും മറ്റു സമ്മാനങ്ങളും നൽകും.

സഹം ചലഞ്ചേഴ്‌സ് ക്ലബ് ഇതിനോടകം അനവധി ടൂർണമെന്റുകളിൽ പങ്കെടുത്തു വിജയം നേടിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ടീമുകളിൽ മത്സരിച്ചു കഴിവ് തെളിയിച്ച താരങ്ങളും ക്ലബ്ബിൽ കളിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബിനോട് മത്സരിക്കാൻ തയാറെടുക്കുകയാണെന്നും ടീം മാനേജർ ഷംസീർ അഞ്ചരക്കണ്ടി പറഞ്ഞു. ഫോൺ: 98161525.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.