Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്‌കത്ത് വിജ്ഞാനോത്സവം നടത്തി

മസ്‌കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്‌കത്ത് കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ എണ്ണൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് ആയിരുന്നു ക്വിസ് മാസ്റ്റർ. ഒമാനിലെ പ്രവാസി വിദ്യാർഥികളിൽ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം തവണയാണ് കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

കേരള വിദ്യാഭ്യാസ മന്ത്രി കെ.എൻ. രവീന്ദ്രനാഥ് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. മാതൃ'ഭാഷയായ മലയാള'ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനു പ്രവാസ ലോകത്ത് കേരള വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നുവെന്നു രവീന്ദ്രനാഥ് പറഞ്ഞു. ധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ എന്നിവരും ആശംസകൾ നേർന്നു.

ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്രയിലെ പവിത്ര നായർ, അലൻ സജി, നിരഞ്ജൻ ജിതീഷ് എന്നിവരടങ്ങിയ ടീമിനായിരുന്നു ഒന്നാം സമ്മാനം. ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ പ്രണവ് വിനോദ് പിള്ള, ഐഷ റയീം, ഗംഗ കെ. ഗിരീഷ് എന്നിവർ രണ്ടാം സ്ഥാനത്തും ഇന്ത്യൻ സ്‌കൂൾ അൽ സീബിലെ നിരഞ്ജൻ എ, റാണ സി.കെ, ഐശ്വര്യ എം.പി എന്നിവർ മൂന്നാം സ്ഥാനത്തും എത്തി.

സീനിയർ വിദ്യാർഥികളുടെ മത്സരത്തിൽ ഒന്നാമതെത്തിയത് ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ ഗോകുൽ കൃഷ്ണ മനോജ്, ലക്ഷ്മി അനിൽകുമാർ, അശ്വിൻ ശ്രീകുമാർ എന്നിവരാണ്. ഇന്ത്യൻ സ്‌കൂൾ അൽഗുബ്രയിലെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, സൗപർണ ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനത്തും ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ അലൻ എസ്. തോമസ്, അഭിരാമി പ്രകാശ്, നിവേദ് ആർ. നായർ എന്നിവർ മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനത്തിൽ കേരള വിഭാഗം കൺവീനർ റജിലാൽ കോക്കാടൻ അധ്യക്ഷനായിരുന്നു. വിജയികൾക്ക് ഡോക്ടർ ഖദീജ മുംതാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.