Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലിപെരുന്നാൾ ആഘോഷമാക്കാൻ സഞ്ചാരികൾ ഒമാനിലേക്ക്

മസ്‌കത്ത് ∙ ബലിപെരുന്നാൾ അവധി ആഘോഷിക്കാൻ ജിസിസി സഞ്ചാരികൾ ഒമാനിലേക്ക്. അനുകൂല കാലാവസ്ഥയാണ് സഞ്ചാരികളെ ഒമാനിലേക്കെത്തിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് എത്തിയ സഞ്ചാരികൾ നിരവധിയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. തലസ്ഥാനത്തും മിക്ക ഹോട്ടലുകളും 80 ശതമാനത്തിൽ കൂടുതൽ ബുക്കിങ് കഴിഞ്ഞിരിക്കുകയാണ്. ഓൺ അറൈവൽ വീസ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്തു.

ഗൾഫ് മേഖലയിലെ ഏറ്റവും ചൂട് കുറഞ്ഞ അന്തരീക്ഷമാണ് ഒമാനിലേത്. ഖരീഫ് സീസൺ അവസാനിക്കാറായതിനാൽ സലാലയിലേക്ക് ഇത്തവണയും കൂടുതൽ സഞ്ചാരികളെത്തും. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലകളായ ജബൽ അഖ്ദർ, ജബൽ ശംസ്, ഒമാൻ കടലിലെ തിമിംഗല കാഴ്ച എന്നിവയുടെയെല്ലാം സീസൺ സമയമാണിപ്പോൾ. ഇതിനോടകം തന്നെ ടൂറിസം പ്രദേശങ്ങളിലെയെല്ലാം ഹോട്ടലുകൾ അവധി ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിരിക്കുകയാണ്. ജിസിസി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ അൽ ഹൂത്ത കേവ് ഈ മാസം അഞ്ചിന് സഞ്ചാരികൾക്കായി തുറന്നിരുന്നു. ഈദ് ദിനത്തിലും ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തും.

Your Rating: